Sunday, October 18, 2009

അനീറ്റ സിസ്റ്റെരും ഞാനും

ഞാനും കുറെ വര്‍ഷങ്ങള്‍ക്കു മുന്പ്.............. കൃത്യമായി പറഞ്ഞാല്‍, എന്റെ നാലും അഞ്ചും വയസുകളില്‍, കുറച്ചു കാലം ഞാന്‍ നഴ്സറി സ്കൂളില്‍ പഠിച്ചിരുന്നു., അണക്കര എട്ടാം മൈലില്‍ സെന്‍റ്തോമസ്‌ ഫെറോന ചര്‍ച്ചിന് തൊട്ടു അടുത്ത്., പള്ളിയുടെ തന്നെ വക നിര്‍മല നഴ്സറി സ്കൂള്‍ ., എന്നും രാവിലെ അമ്മ സ്കൂളിലേക്ക് പോകുന്ന വഴിയില്‍ എന്നെ നേര്സെരിയില്‍ ആക്കും, ഞങ്ങളുടെ സ്കൂളില്‍ shift ആയിരുന്നതിനാല്‍ അമ്മ രാവിലെ 8.30-നു സ്കൂളില്‍ പോകുമായിരുന്നു അപ്പോള്‍ തന്നെ എന്നെ നേര്സേരിയിലും ആക്കും, ഈ ടീച്ചേര്‍സിന്റെ മക്കളോട് ചില കുട്ടികള്‍ക്ക് ഭയങ്കര താല്പര്യം ആണ്, അതിന്റെ പിന്നിലെ ചേതോവികാരം എനിക്ക് അറിയില്ല, എങ്കിലും ഞാന്‍ അത് മുതലെടുക്കാന്‍ മിടുക്കിആയിരുന്നത് ,കൊണ്ട് അമ്മയുടെ പുറകെ വരുന്ന ഏതെങ്കിലും ചേച്ചിമാരെ ചിരിച്ചു കാണിച്ചു, അവരുടെ കൂടെ അമ്മയുടെ സ്കൂളിലേക്ക് പോകും ,

അങ്ങനെ എന്നെ കൊണ്ടു മടുത്ത കാലത്താണ് അമ്മ എന്റെ ടീച്ചറോട്‌ പരാതി പറയാന്‍ തീരുമാനിച്ചത്.നഴ്സറി മടത്തിന്റെ അടുത്ത് ആയതു കൊണ്ടു അവിടുത്തെ സിസ്റെരുമാര്‍ തന്നെയാണ് കുട്ടികളെ പഠിപ്പിചിരുന്നതും, അങ്ങനെ എന്നെ പഠിപ്പിച്ചിരുന്ന സിസ്റ്റര്‍ ആണ്, അനീറ്റ., അവര്‍ ഒരു സുന്ദരി ആയിരുന്നത്‌ കൊണ്ടു തന്നെ അവരെ എനിക്ക് ഭയങ്കര ഇഷ്ടവും ആയിരുന്നു., അമ്മയുടെ പരാതി ബോധിപ്പികലോട് കൂടി തന്നെ, അവര്‍ എന്നെ പ്രത്യേകം പരിഗണിക്കാന്‍ തുടങ്ങി, ഞാന്‍ ഉണ്ടോ വഴങ്ങുന്നു., അമ്മ കൊണ്ടു ചെന്നു ആക്കി ഗേറ്റ് കടക്കേണ്ട താമസം ഞാനും ഇറങ്ങി ഓടും,

അങ്ങനെ സിസ്റ്റര്‍ ഒരു ഉപായം കണ്ടെത്തി , അമ്മയും ഞാനും ചെല്ലുന്ന ഉടനെ തന്നെ എന്നെ എടുത്തു എളിയില്‍ വയ്കുക., എന്നിട്ട് ഓരോരോ കഥകള്‍ പറഞ്ഞു, മെല്ലെ മടത്തിന്റെ അകത്തേക്ക് വലിയുക., ആ വാതില്‍ അടയാന്‍കാത്തു നില്ക്കും എന്റെ അമ്മ ഓടി രക്ഷപെടാന്‍, എന്നിട്ട് സിസ്റ്റര്‍ എന്നെ അകത്തു കൊണ്ടു പോയി അവിടുത്തെ ഓരോരോ കാര്യങ്ങള്‍ കാട്ടി തരും,

വെളിച്ചം അല്പാല്പം അരിച്ചരിച്ചു കടന്നു വരുന്ന ആ മുറികളിലെ ചില കാഴ്ചകള്‍, ഇപോളും എന്റെ മനസിലുണ്ട്, ഒരു ഭാഗത്ത്, അടുക്കള, പിന്നെ തയ്യല്‍ മഷിനുകള്‍ നിരത്തി ഇട്ടിരിക്കുന്നു, കുറെ പേരോ കൈയില്‍ ഒരു വളയം പിടിച്ചു തയ്ക്കുന്നു., (they were dng embrodiary wrks, അന്ന് അത് എന്താണെന്നു എനിക്ക് അറിയില്ലായിരുന്നു) ., പിന്നെ സിസ്റ്റര്‍ എനിക്ക് ഭക്ഷണം തന്നിരുന്നു ചിലപ്പോള്‍ ഒക്കെ., ബ്രെഡും ജാമും ആയിരുന്നു, മിക്കപോഴും തന്നിരുന്നത്,

അവിടുത്തെ പള്ളിയില്‍ രണ്ടു അച്ചന്മാര്‍ ഉണ്ടായിരുന്നു, കറുത്ത അച്ഛനും വെളുത്ത അച്ഛനും, അതില്‍ ആരെയോ ഒരാളെ എനിക്ക് പേടിയും ആയിരുന്നു, അതാരാണെന്നു ഓര്‍മയില്ല., ആ അച്ഛന്‍ ഉള്ള ദിവസങ്ങളില്‍ ഞാന്‍ വല്ലാതെ പേടിച്ചിരുന്നു എന്നും എനിക്ക് അറിയാം,. അപോളൊക്കെ ഞാന്‍ അനീറ്റ സിസ്റെരെ മുറുക്കെ പിടിച്ചു അവരുടെ എളിയില്‍ തന്നെ ഇരിക്കും,

പത്തു മണിക്ക് എല്ലാ കുട്ടികളും എത്തുമ്പോള്‍ മാത്രമെ സിസ്റ്റര്‍ എന്നെ പുറത്തേക്ക് വിടു, അങ്ങനെ ഒരു ദിവസം എന്നെ വിളിക്കാന്‍ വന്നപ്പോള്‍ മടത്തിന്റെ അകത്തു കടന്ന അനുഭവം അമ്മ ഇപോളും പറയാറുണ്ട്., അത് പോലെ ഞങ്ങളുടെ ആനിവേര്സരിക്ക് എന്നെ സ്റെജില്‍ കയറ്റി action song അവതരിപ്പിക്കാനും സിഇസ്റെര്‍ കുറെ ബുന്ധിമുട്ടി അങ്ങനെ എന്റെ ചെറിയ ചെറിയ വാശികള്‍ക്ക് കൂട്ട് നിന്നു, സിസ്റ്റര്‍ ഒരു വിധത്തില്‍ എന്റെ നേര്ശേരി പഠനം തീര്ത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ?

പിന്നെ പെട്ടെന്ന് തന്നെ അമ്മ എന്നെ സ്കൂളില്‍ കൊണ്ടു പോയി തുടങ്ങി,( ഒന്നാം ക്ലാസ്സില രണ്ടു കൊല്ലം പഠിച്ച ചരിത്രവും എനിക്ക് ഉണ്ടേ., )സ്കൂളില്‍ പോയി തുടങ്ങിയിട്ടും മിക്കവാറും ദിവസങ്ങളില്‍ ഞാനുമായി നേര്സേരിയില്‍ കയറി സിസ്ടെരെ കാണുന്ന പതിവ്‌ അമ്മയ്ക്ക് ഉണ്ടായിരുന്നു, പക്ഷെ ഒരു തവണ mid summer vacation കഴിഞ്ഞു ഞങള്‍ ചെന്നപ്പോള്‍ അറിഞ്ഞു,സിസ്റ്റര്‍ അവിടുന്ന് സ്ഥലം മാറി പോയി എന്ന്., ( ഞാന്‍ യഥാര്‍ത്ഥത്തില്‍ ഒന്നാം ക്ലാസ്സില്‍ ചേരാന്‍ പോയപ്പോള്‍ ആയിരുന്നു അത്)പിന്നെ സ്കൂള്‍ ജീവിതത്തിന്റെ തിരക്കുകളില്‍ ഞാന്‍ സിസ്ടെരെ മറന്നു., അണക്കര വിട്ടു പോന്നപ്പോള്‍ നഷ്ടമായ്‌ പോയ ചില ബന്ധങ്ങള്‍ പോലെ ആ എനിക്ക് ആ മുഖവും നഷ്ടമായി., ഇപ്പോള്‍ വെറുതെ യാത്രാമൊഴി എന്നെ പേരില്‍ ഒരു ബ്ലോഗ് തുടങ്ങിയപ്പോള്‍ , കുറെ ചിന്തിച്ചു ആദ്യം ആരെ കുറിച്ചു എഴുതണം എന്ന്., അങ്ങനെ കുറെ സമയത്തെ ചിന്തകള്‍ക്ക് ശേഷമാണു ഞാന്‍ എന്റെ ആദ്യ അദ്ധ്യാപികയെ കുറിച്ചു എഴുതാന്‍ തീര്മാനിച്ചത്., എന്നോട് ഒരിക്കലും മുഖം കരുപ്പിക്കാത്തത് പോലെ തന്നെ യാത്രയും പറയാതെ പോയ ആ മാലാഖ ഇപ്പോള്‍ എവിടെ ആയിരിക്കും, എനിക്ക് സിസ്റെരുടെ മുഖം ഓര്മ ഇല്ലാത്തതു പോലെ സിസ്റ്റെരും എന്റെ മുഖം മറന്നിരിക്കും, ചിലപ്പോള്‍ എന്നെ തന്നെയും,
എന്റെ ചെറിയ ചെറിയ വാശികള്‍ക്ക് കൂട്ട് നിന്ന സിസ്റ്റര്‍ അറിയുന്നുണ്ടാവുമോ എന്നോടൊപ്പം ആ വാശികളും വളര്ന്നു എന്ന്, ഒരു പക്ഷെ ഇന്നു അവരുടെ ചെറിയ ചെറിയ സമ്മാനങ്ങളിലൂടെ മാറ്റി എടുക്കാന്‍ പറ്റാത്ത വിധം.,
അവര്ക്കു മുന്നില്‍ ഒരു വീര യോദ്ധാവിന്റെ പരിവേഷങ്ങലോടെ എന്റെ രക്ഷകനായി ഞാന്‍ അവതരിപ്പിച്ചിരുന്ന എന്റെ അച്ഛന്‍ ഇന്നു ഇല്ലാ എന്ന്, ( അന്ന് അച്ഛന്‍ വരുന്ന ദിവസങ്ങളില്‍ അച്ഛനെ കൂട്ടി ചെന്നു സിഇസ്റെരെ പേടിപ്പിക്കും എന്ന് ഞാന്‍ പറയാറുണ്ടായിരുന്നു.)
അറിയില്ല എനിക്ക് ഒന്നും., എങ്കിലും ഇപ്പോള്‍ ഞാന്‍ വല്ലാതെ കൊതിക്കുന്നുണ്ട്‌, അനീറ്റ സിസ്റെരെ ഒന്നു കൂടി കാണാന്‍, ഒരിക്കല്‍ കുടി അവരുടെ ഉടുപ്പിന്റെ തുമ്പില്‍ പിടിച്ചു ഒളിച്ചു കളിയ്ക്കാന്‍.,

Saturday, October 17, 2009

അവതാരിക.,

ഈ ബ്ലോഗിന്റെ തുടക്കത്തില്‍ നിങ്ങള്‍ വായിച്ചതു പോലെ, എന്ത് എന്ന് അറിയാതെ എന്തോ ഒന്നു നേടിയെടുക്കാന്‍ വേണ്ടിയുള്ള ഒരു ഓട്ട മത്സരമായി ഈ ജീവിതം മാറുമ്പോള്‍, നമുക്കു പലതും നഷ്ടമാവുന്നില്ലേ.,
പലപ്പോഴും, " ശരി വീണ്ടും കാണാം"എന്ന വാക്കുകള്‍ പറയാന്‍ നാം മറക്കുമ്പോള്‍, നാമറിയാതെ ചില മുഖങ്ങള്‍ മനസിന്റെ ഒഴിഞ്ഞ മൂലയില്‍ ഇരുന്നു ചിതല്‍ അരിച്ചു തീരുന്നു., l
പിന്നീട് എന്നെങ്കിലും ഓര്‍ത്തെടുക്കാന്‍ അവ അവിടെ ഉണ്ടാവാറില്ല.,
അത് പോലെ ചിലര്‍ നാം ഒരിക്കലും പ്രതീക്ഷിക്കാത്തത് പോലെ വളരെ പെട്ടെന്ന് മറ്റൊരു നാട് തേടി പോകുന്നു. ( മരണം അവരോടു പറഞ്ഞിട്ട് അല്ലാലോ വരുന്നത്?)
അങ്ങനെ എന്നോട് പറയാതെ പോയ ചിലരെ മറക്കാതെ ഇരിക്കാന്‍ വേണ്ടി, ഞാന്‍ എന്‍റെ തന്നെ ഒരമയുടെ കൂട്ടിലെക്കായി ഇവിടെ ചില ഓര്‍മ്മകള്‍ കൂട്ടി വയ്ക്കുന്നു.,

അതില്‍ നിങ്ങളോ നിങ്ങള്‍ അറിയുന്നവരോ ഉണ്ടെങ്കില്‍ പറയാന്‍ മടിക്കില്ല എന്നാ വിശ്വാസത്തോടെ.,
ആതിര