ഈ ബ്ലോഗിന്റെ തുടക്കത്തില്‍ നിങ്ങള്‍ വായിച്ചതു പോലെ, എന്ത് എന്ന് അറിയാതെ എന്തോ ഒന്നു നേടിയെടുക്കാന്‍ വേണ്ടിയുള്ള ഒരു ഓട്ട മത്സരമായി ഈ ജീവിതം മാറുമ്പോള്‍, നമുക്കു പലതും നഷ്ടമാവുന്നില്ലേ.,
പലപ്പോഴും, " ശരി വീണ്ടും കാണാം"എന്ന വാക്കുകള്‍ പറയാന്‍ നാം മറക്കുമ്പോള്‍, നാമറിയാതെ ചില മുഖങ്ങള്‍ മനസിന്റെ ഒഴിഞ്ഞ മൂലയില്‍ ഇരുന്നു ചിതല് അരിച്ചു തീരുന്നു., l
പിന്നീട് എന്നെങ്കിലും ഓര്‍ത്തെടുക്കാന്‍ അവ അവിടെ ഉണ്ടാവാറില്ല.,
അത് പോലെ ചിലര്‍ നാം ഒരിക്കലും പ്രതീക്ഷിക്കാത്തത് പോലെ വളരെ പെട്ടെന്ന് മറ്റൊരു നാട് തേടി പോകുന്നു. ( മരണം അവരോടു പറഞ്ഞിട്ട് അല്ലാലോ വരുന്നത്?)
അങ്ങനെ എന്നോട് പറയാതെ പോയ ചിലരെ മറക്കാതെ ഇരിക്കാന്‍ വേണ്ടി, ഞാന്‍ എന്റെ തന്നെ ഒരമയുടെ കൂട്ടിലെക്കായി ഇവിടെ ചില ഓര്‍മ്മകള്‍ കൂട്ടി വയ്ക്കുന്നു.,
അതില്‍ നിങ്ങളോ നിങ്ങള്‍ അറിയുന്നവരോ ഉണ്ടെങ്കില്‍ പറയാന്‍ മടിക്കില്ല എന്നാ വിശ്വാസത്തോടെ.,
ആതിര
Saturday, October 17, 2009
Subscribe to:
Post Comments (Atom)
ശെരിയാണ്... ഒന്നും പറയതെ ഒരു ദിവസം എവിടേക്കോ പോയവര്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് നമ്മെ മുന്നോട്ടു നടത്തുന്നത്.. തിരിച്ചു വരില്ല എന്ന് അറിഞ്ഞു കൊണ്ടുള്ള കാത്തിരിപ്പ് വേദനയും...
ReplyDelete